രുചിയൂറും ബനാനകേക്ക്

ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പ് പൊടി -1 cup
ബേക്കിംഗ് സോഡ- ½ ടീസ്പൂൺ
ബേക്കിംഗ് പൌഡർ- ½ ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
മുട്ട -1 വലുത് +2 മുട്ടയുടെ വെള്ള
പഞ്ചസാര -1/2 cup
എണ്ണ -1/4 cup
നല്ല പഴുത്ത ഏത്തപ്പഴം ഉടച്ചത്-1/2 cup
തൈര് -1/4 cup
ഒരു ബേക്കിംഗ് പാൻ എടുത്ത് എണ്ണ ഉപയോഗിച്ച് ഗ്രീസ് ചെയ്യുക. കുറച്ച് മൈദ എടുത്ത് ഇതിൽ വിതറിയ ശേഷം മാറ്റി വയ്ക്കുക.
ഓവൻ 350c യിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയുക ഗോതമ്പ് പൊടി,
ബേക്കിംഗ് സോഡ, ബേക്കിംഗ് പൌഡർ, ഉപ്പ് എന്നിവ ഇവ നന്നായി മിക്സ് ചെയ്ത് അരിപ്പയിലൂടെ 3 പ്രാവശ്യം അരിച്ച് വക്കുക.
മൂന്നു മുട്ടയുടെ വെള്ള മാത്രമായി എടുത്ത് ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അടിച്ചു പതപ്പിക്കുക. അതിനോടുകൂടി 2 സ്പൂണ് പഞ്ചസാര ചേർത്ത് വീണ്ടും 3 മിനിറ്റ് അടിക്കുക.
മറ്റൊരു പാത്രത്തിൽ ബാക്കി വന്ന പഞ്ചസാരയും ഓയിൽലും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കാം.
ഇതിലേക്ക് മുട്ടയുടെ മഞ്ഞ, ഏത്തപ്പഴം,തൈര്,മാവുമിശ്രിതം ഇവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക .
അവസാനം മുട്ടയുടെ വെള്ള ചേർക്കാം. ഇത് ചേർക്കുമ്പോൾ ബീറ്റ് ചെയ്യാൻ പാടില്ല. ഒരു തടി തവികൊണ്ട് ഫോൾഡ് ചെയ്തു വേണം എടുക്കാൻ. കേക്ക് മിക്സ് റെഡി.തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പാത്രത്തിലേക്കൊഴിക്കുക.
കേക്ക് കൂട്ട് വച്ച് 3 5-40മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക.
ഒരു റ്റൂത്ത് പിക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി നോക്കി വെന്തെന്ന് ഉറപ്പ് വരുത്തണം.
നന്നായി തണുത്ത ശെഷം മാത്രം മുറിക്കുക. അടിപൊളി രുചികരമായ ബനാന കേക്ക് തയ്യാർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *