കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു വിളിച്ച കോൺഗ്രസിെൻറ മുതിർന്ന നേതാവിെൻറ സ്ഥാനം െതറിച്ചു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ പ്രസിഡൻറ് വിവേക് പ്രധാനാണ് സ്ഥാന ചലനം സംഭവിച്ചത്. കോൺഗ്രസിെൻറ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാഹുലിനെ പപ്പുെവന്ന് അഭിസംബോധന ചെയ്ത് അദ്ദേഹം സന്ദേശം കുറിച്ചത്. മധ്യപ്രദേശിലെ കർഷക സമരങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് രാഹുലിെൻറ പപ്പു എന്ന് വിളിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ വിമർശകർ രാഹുലിനെ കളിയാക്കുന്നതിനായാണ് പപ്പു എന്ന് വിളിക്കുന്നത്.
എന്നാൽ വാട്സ് ആപ്പ് സന്ദേശം ഫോേട്ടാഷോപ്പ് ചെയ്തതാെണന്നും തെൻറ ഭാഗം കേൾക്കാെതയാണ് നടപടി സ്വീകരിച്ചതെന്നും വിവേക് പ്രധാൻ പറഞ്ഞു. എന്നെ കരിവാരിത്തേക്കുന്നതിനാണ് ഇത്തരം ആരോപണങ്ങൾ സൃഷ്ടിക്കുന്നത്. രാഹുലിെന ബഹുമാനിക്കുന്നു. അദ്ദേഹെത്ത കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും പ്രധാൻ പറഞ്ഞു.
ചൊവ്വാഴ്ചയാണ് വിവേക് പ്രധാനെ കോൺഗ്രസിെൻറ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും അച്ചടക്ക സമിതി നീക്കിയത്. അതേസമയം രാഹുലിനെ പപ്പു എന്നു വിളിച്ചതിന് ഉടെന നടപടി എടുത്ത കോൺഗ്രസ്, സൈന്യെത്ത ഗുണ്ടകെളന്നു വിളിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിെല്ലന്ന് ബി.ജെ.പി വിമർശിച്ചു.













