രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്‌ച സന്ദർശിക്കാനിരിക്കുന്ന തൃശൂർ സെന്റ് തോമസ് കോളേജിൽ ബോംബ് ഭീഷണി. സംഭവത്തിൽ തൃശൂർ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെ(48) അറസ്‌റ്റ് ചെയ്‌തു.
ഞായറാഴ്ച പകലാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് പൂജാരി ബോംബ് ഭീഷണി നടത്തിയത്. കുന്നംകുളം എസിപി സി നോജിന്റെ നേതൃത്യത്തിലുള്ള പൊലീസ് പുലർച്ചേ രണ്ടോടെ പൂജാരിയെ പാവറട്ടി അന്നകരയിലുള്ള വീട്ടിൽ നിന്ന് പിടികൂടി.














