കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍ പിടിയില്‍, പ്രധാന പ്രതികളെന്നു സൂചന


കമ്പകക്കാനം കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. പിടിയിലായത് കൊലപാതകക്കേസിലെ പ്രധാന പ്രതികളാണെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യുന്നതിന് ഐ.ജി വിജയ് സാക്കറെ ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിന് പിന്നില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ആഭിചാരക്രിയകളും മന്ത്രവാദവും നടത്തിയിരുന്ന കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മരണം ക്രൂരമായ കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടിനുള്ളിലെ രക്തക്കറകളും മറ്റുതെളിവുകളും അതിക്രൂരമായ കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടിയത്.




Sharing is Caring