രാഷ്ട്രീയ പ്രതിസന്ധി: എത്യോപ്യന്‍ പ്രധാനമന്ത്രി രാജിവച്ചു


രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ എത്യോപ്യന്‍ പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചു. ഭരണസഖ്യകക്ഷിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്.


സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാഷ്ട്രീയ നിയന്ത്രണത്തിനും മനുഷ്യാവകാശ ലംഘനത്തിനും എതിരെ 2015 ലും 2016 ലും പ്രക്ഷോഭമുണ്ടാവുകയും ചെയ്തു.


നിരവധി പേര്‍ കൊല്ലപ്പെടാനും നിരവധി ആളുകള്‍ പെരുവഴിയിലാവാനും രാഷ്ട്രീയ പ്രതിസന്ധി കാരണമായി.

തന്റെ രാജി രാജ്യത്തിന്റെ സുസ്ഥിര സമാധാനത്തിനും ജനാധിപത്യത്തിനും നവോത്ഥാനത്തിനും കാരണമാവട്ടേയെന്ന് രാജിവച്ച ശേഷം ഹൈലിമരിയം ഡേസാലന്‍ പറഞ്ഞു.



Sharing is Caring