രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രം സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നീ കാര്യങ്ങളൊക്കെ ഡല്‍ഹി സര്‍ക്കാരിനാണ് അധികാരം. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും ലഫ്.ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല.
ലഫ്.ഗവര്‍ണര്‍ക്ക് പോലീസ്, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവയില്‍ മാത്രമാണ് അധികാരമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയാണ് ലഫ്.ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നുവെന്നും അരവിന്ദ് കെജ്രിവാള് ആരോപിച്ചു. ലഫ്.ഗവര്‍ണറുമായുള്ള 25 മിനുട്ട് നീണ്ട് നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സുപ്രീംകോടതി വിധി പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് കഴിയുക. ഡല്‍ഹി സര്‍ക്കാരിനെ പ്രവര്‍ത്തന രഹിതമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യം. എന്നിരുന്നാലും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി സര്‍ക്കാരിന് ലഭിച്ച അധികാര പ്രകാരം ചില പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ വീട്ട് പടിക്കലെത്തിക്കുന്ന തീരുമാനമടക്കം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയുടെ വികസനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഭരണഘടനയാണ് ഏറ്റവും പ്രധാനം. സുപ്രീംകോടതി വിധികളാണ് ഏറ്റവും പരമമായ വിധിയെന്നും ലഫ്.ഗവര്‍ണറുമായുള്ള യോഗത്തിന് ശേഷം കെജ്രിവാള് ട്വീറ്റ് ചെയ്തു.













