രാജ്യസഭയിലേക്ക് മത്സരിക്കാനില്ല: യെച്ചൂരി


രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.


പാര്‍ടിയിലെ മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യസഭയിലേക്ക് ആര്‍ക്കും മൂന്ന് ടേം അനുവദിക്കാറില്ലെന്ന് യെച്ചൂരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഈ മാനദണ്ഡം നടപ്പാക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ഈ മാനദണ്ഡം നിലനില്‍ക്കുന്നിടത്തോളം താനത് പാലിക്കും- യെച്ചൂരി പറഞ്ഞു.




Sharing is Caring