രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ; പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

കേന്ദ്രവുമായുള്ള രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ. കൂടുതൽ പേർ ഇന്ന് സമരത്തിനെത്തും. പ്രതിഷേധ സൂചകമായി കർഷകർ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. അതേസമയം സർക്കാർ തലത്തിൽ അനുനയ നീക്കം തുടരുകയാണ്. നാളെ കർഷകരുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തും.

പാർലമെന്‍റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ. നിയമം പിൻവലിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരും. ഇരുപക്ഷവും അവരവരുടെ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് 7 മണിക്കൂറിൽ അധികം നീണ്ട രണ്ടാംഘട്ട ചർച്ചയും പരാജയപെട്ടു. താങ്ങ് വിലയിൽ രേഖാമൂലം ഉറപ് നൽകാമെന്നും ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കാമെന്നും ചർച്ചയിൽ കേന്ദ്രം നിലപാട് എടുത്തെങ്കിലും ക൪ഷക൪ നി൪ദേശം തള്ളി. നിയമം പിൻവലിക്കുന്നതിൽ കുറഞ്ഞ് മറ്റൊന്നിനും തയ്യാറല്ലെന്നും വ്യക്തമാക്കി. നിയമം പിൻവലിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു ക൪ഷകരുടെ നിലപാട്. പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ച൪ച്ചക്ക് ശേഷവും സ൪ക്കാ൪ പ്രതീക്ഷ പ്രകടിപ്പിച്ചു.

ച൪ച്ച രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ക൪ഷക സംഘടനകൾ. നാളെ എല്ലാ ഗ്രാമങ്ങളിലും മോദി സ൪ക്കാറിന്‍റെ കോലം കത്തിച്ച് ക൪ഷക൪ പ്രതിഷേധിക്കും. ഉച്ചഭക്ഷണം നിരസിച്ച് യോഗത്തിലും സർക്കാരിനോടുള്ള വിയോജിപ്പ് സംഘടന നേതാക്കൾ പ്രകടിപ്പിച്ചു. സർക്കാർ ക്ഷണം നിരസിച്ച നേതാക്കൾ ഗുരുദ്വാരയിൽ നിന്നും സ്വന്തം ഏ൪പ്പാടാക്കിയ ഭക്ഷണമാണ് കഴിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *