രാജ്യത്ത് 24 മണിക്കൂറിനിടെ 2,34, 281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34, 281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപി ആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി 14.50 ശതമാനത്തിലെത്തി.

ആക്ടീവ് കേസുകൾ 19 ലക്ഷത്തിൽ താഴെ ആയി. രോഗവ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.രാജ്യത്ത് 75 ശതമാനം പേർ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ നിർണായക നേട്ടം കൈവരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *