രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58.27 ലക്ഷം പേര്‍ രോഗവിമുക്തരായി. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ചു 1,05,526 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 11.94 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. മൊത്തം 8.34 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.44 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11.96 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 39072 പേര്‍ മരിച്ചു. ആന്ധ്ര പ്രദേശില്‍ 49513, കര്‍ണാടകത്തില്‍ 1.16 ലക്ഷം, കേരളത്തില്‍ 92246, തമിഴ്നാട്ടില്‍ 45135, ഉത്തര്‍ പ്രദേശില്‍ 43154 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ബംഗാളില്‍ 5376 പേരും ഉത്തര്‍ പ്രദേശില്‍ 6200 പേരും തമിഴ്നാട്ടില്‍ 9984 പേരും പഞ്ചാബില്‍ 3712 പേരും കര്‍ണാടകത്തില്‍ 9574 പേരും ഗുജറാത്തില്‍ 3531 പേരും ഡല്‍ഹിയില്‍ 5616 പേരും ആന്ധ്ര പ്രദേശില്‍ 6086 പേരും മരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *