രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 76,51,108 ഉം ആകെ മരണം 1,15,914 ഉം ആയി. 7,40,090 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും കുറവ് രേഖപ്പെടുത്തി. ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയ പ്രതിദിന കൊവിഡ് കേസുകളാണ് നിലവില്‍ അരലക്ഷത്തിലേക്ക് താഴ്ന്നത്. കൊവിഡ് വ്യാപനം ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിലുണ്ടാകുന്ന വര്‍ധന രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *