രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. അമേരിയ്ക്കക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിയുന്ന രണ്ടാമത്തെ രാജ്യമാണ്​ ഇന്ത്യ. രണ്ടു മാസമായി പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,153 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്. 3,08,751 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 95.21 ലക്ഷം പേർ ഇത് വരെ രോഗമുക്തരായി. 95.40 ശതമാനമാണ്‌ രോഗമുക്തി നിരക്ക്‌.

കോവിഡ് ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവു​ണ്ടായി. 1,45 ലക്ഷം​ പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *