കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ: തിരുവനന്തപുരത്ത് ഫ്ലക്സ് ബോർഡുകൾ

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് ബോർഡ് വെച്ചത്.

കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്ലക്സിലുള്ളത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ലെന്നും ഫ്ലക്സിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *