രാജ്യത്തെ ഏറ്റവും നശിച്ച ഭരണം കേരളത്തിലേത്: അൽഫോൻസ് കണ്ണന്താനം


ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം കേരളത്തിലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ് നമ്മുടെ രാജ്യം. മോഡി അധികാരത്തിൽ എത്തിയാൽ വർഗീയ കലാപം ഉണ്ടാകുമെന്ന് പറഞ്ഞവർക്ക് തെറ്റി. മൂന്നര വർഷമായിട്ടും ഇതുവരെ രാജ്യത്ത് ഒരു പള്ളി പോലും ആക്രമിക്കപ്പെട്ടില്ല.
എന്നാൽ രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്നും കൊലപാതകങ്ങൾ നടത്തി സിപിഐ എം നാടിനു പേരുദോഷമുണ്ടാക്കിയെന്നും കണ്ണന്താനം പറഞ്ഞു. പത്തനംതിട്ടയിൽ ജനരക്ഷായാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring