രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ ടെര്‍മിനല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ തയ്യാറായി

കണ്ണൂര്‍:രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ ടെര്‍മിനല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ തയ്യാറായി. ഒന്‍പതിനായിരത്തി അഞ്ഞൂറ് സ്വക്യര്‍ ഫീറ്റാണ് ടെര്‍മിനല്‍. രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ ടെര്‍മിനലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേത്.നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം ഈ മാസം തന്നെ കമ്മീഷന്‍ ചെയ്യാനാണ് കിയാല്‍ തയ്യാറെടുക്കുന്നത്. കെട്ടിടത്തിനകത്തെ മിനുക്കുപണികളും വിവിധ കാബിനുകളുടെ നിര്‍മ്മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്.

ആഭ്യന്തര-രാജ്യാന്തര ടെര്‍മിനലുകള്‍ വേര്‍തിരിക്കലും കഴിഞ്ഞു. ബാഗേജുകള്‍ക്കുള്ള കണ്‍വെയര്‍ ബെല്‍റ്റ് നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു. 48പരിശോധന കൗണ്ടറുകള്‍ ,16 എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവ എട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടെര്‍മിനല്‍ കെട്ടിടത്തില്‍ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും. ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതിക വിദ്യയുമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രത്യേകത.

ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കും ബാഗേജ് ഏറ്റുവാങ്ങുന്ന സ്ഥലത്തും യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാന്‍ സംവിധാനമുണ്ടാകും. കെട്ടിടത്തില്‍ നിന്ന് വിമാനത്തിലേക്ക് കയറാനുള്ള എയ്റോബ്രിഡ്ജുകള്‍ മൂന്നെണ്ണം സ്ഥാപിച്ചിട്ടുണ്ട്. ഇനി മൂന്നെണ്ണം കൂടി സ്ഥാപിക്കും. സന്ദര്‍ശക ഗ്യാലറിയില്‍ കേരളത്തിന്റെ പാരമ്ബര്യം വിളിച്ചോതുന്ന ചുമര്‍ചിത്രങ്ങള്‍ യാത്രക്കാരെ വരവേല്‍ക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. സന്ദേശ വിനിമയത്തിനുള്ള ഡി.വി.ഒ.ആര്‍. സംവിധാനം കെട്ടിടത്തില്‍ സ്ഥാപിച്ചിച്ചുണ്ട്. സുരക്ഷാ പരിശോധനക്ക് മുമ്ബ് ഇവ പരീക്ഷിച്ച്‌ പ്രവര്‍ത്തന ക്ഷമമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *