രാജ്യം ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം


കോവിഡ് കാലത്തെപ്പോലെ രാജ്യം ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും തുടർന്ന് ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ആണ് കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് പൂരി തള്ളി രംഗത്തെത്തിയത്.ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.


അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഹർദീപ് പൂരി പറഞ്ഞു. ലോക്ഡൗൺ പരി​ഗണിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ഇത്തരം സമയങ്ങളിൽ സമ്യമനം പാലിച്ച് ഒരുമിച്ച് നിൽക്കണമെന്നും ഹർദീപ് പൂരി വ്യക്തമാക്കി.


അതേസമയം രാജ്യത്തെ ഇന്ധന നികുതി കേന്ദ്ര സർക്കാർ വെട്ടി കുറച്ചു. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി.



Sharing is Caring