രവ്നീത് സിങ് കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ്

പാര്‍ലമെന്റിന്‍റെ ബജറ്റ് കാല സമ്മേളനത്തിലേക്കുള്ള കോണ്‍ഗ്രസ് തലവനായി പഞ്ചാബില്‍ നിന്നുള്ള രവ്‌നീത് സിങ് ബിട്ടുവിനെ തെരഞ്ഞെടുത്തു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലോക്‌സഭാ വക്താവ് അധീര്‍ രഞ്ജന്‍ ചൗധരി മാറി നില്‍ക്കുന്ന ഘട്ടത്തിലാണ് രവ്‌നീതിനെ തെരഞ്ഞെടുത്തത്.

ബംഗാള്‍ കോണ്‍ഗ്രസ് മേധാവിയാണ് നിലവിലെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി. ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരുന്ന രണ്ട് മാസം അദ്ദേഹം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ രണ്ടാമനായ ഗൗരവ് ഗൊഗോയി അസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിക്കുകളിലായതിനാല്‍ രവനീത് സിങ് ബിട്ടുവിന് ചുമതല കൈമാറുകയായിരുന്നു.

പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള എം.പിയായ രവ്‌നീത് മൂന്നാം തവണയാണ് അധോസഭയില്‍ അംഗമാവുന്നത്. തെരഞ്ഞെടുപ്പിലൂടെ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തിയ ആദ്യ വ്യക്തിയായിരുന്നു രവ്‌നീത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *