രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്.

അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണിത്ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. 13 വാര്‍ഡുകളില്‍ എല്‍.ഡിഎഫ് വിജയിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യു.ഡി.എഫ്) ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരാജയപ്പെട്ടിരിക്കുന്നത്.

കടുത്ത മത്സരം നടന്ന ഇരവുകാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സൗമ്യ രാജന്‍ വിജയിച്ചു. എല്‍.ഡി.എഫ് -13, യുഡിഎഫ്-0 , എന്‍.ഡി.എ – 1, എസ്.ഡി.പി.ഐ -1 എന്നിങ്ങനെയാണ് നിലവിലെ തെരഞ്ഞെടുപ്പ് ഫലം.കായംകുളം ,ഹരിപ്പാട് , ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും എല്‍.ഡി.എഫ് മുന്നേറുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *