രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റി


ന്യൂഡല്‍ഹി: ഈ മാസം 26, 27 തീയതികളില്‍ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റി. പൊതുമേഖല ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റാന്‍ തീരുമാനിച്ചത്.


സെപ്തംബര്‍ പന്ത്രണ്ടിനാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിലെ നാല് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ശബളപരിഷ്‌കരണം, പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.




Sharing is Caring