രണ്ടുവാഴപ്പഴത്തിനു കഴുത്തറപ്പന്‍ വിലയിട്ട് പഞ്ചനക്ഷത്രഹോട്ടല്‍:ഉടമയ്‌ക്കെതിരെ 25,000 രൂപ പിഴയിട്ട് അധികൃതരുടെ നടപടി


ചണ്ഡീഗഢ്: ചണ്ഡീഗഢിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലാണ് പഴത്തിന് വിലയായി 375 രൂപ വിലയിട്ടത്. ജി.എസ്.ടി. ഉള്‍പ്പെടെ 442.50 രൂപയാണ് ഹോട്ടല്‍ ഈടാക്കിയത്. കേന്ദ്ര ജി.എസ്.ടി.യായി 33.75 രൂപയും യൂണിയന്‍ ടെറിട്ടറി ജി.എസ്.ടി.യായി 33.75 രൂപയും ഹോട്ടല്‍ ഈടാക്കി. ബോളിവുഡ് നടന്‍ രാഹുല്‍ ബോസാണ് ട്വിറ്ററിലൂടെ ഈ ചൂഷണം പരസ്യമാക്കിയത്. സമൂഹമാധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോ കണ്ട് നിരവധിപേരാണ് പ്രതികരിച്ചത്.


നികുതി ബാധകമല്ലാത്ത വാഴപ്പഴത്തിനു ജി.എസ്.ടി. ഈടാക്കിയതിന് ഹോട്ടലുടമയ്‌ക്കെതിരെ പിഴയൊടുക്കി അസിസ്റ്റന്റ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ കമ്മിഷണര്‍ രാജീവ് ചൗധരി. 25,000 രൂപയാണ് പിഴയിട്ടത്. നടന്‍
ഹോട്ടല്‍ മുറിയിലിരുന്നു ചിത്രീകരിച്ച വീഡിയോയില്‍ രണ്ട് റോബസ്റ്റപഴവും അതിനൊപ്പം ലഭിച്ച ബില്ലും കാണിക്കുന്നുണ്ട്.




Sharing is Caring