രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും; നാളെ മുതൽ പുതുക്കിയ മാർഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ

ദില്ലി: രാജ്യത്ത് രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. ദേശീയ ലോക്ക് ഡൗൺ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും നാളെ മുതൽ തുടരുക. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകും എന്ന അറിയിപ്പ് ഇതുവരെ സർക്കാർ നൽകിയിട്ടില്ല.

രണ്ടാം ഘട്ട ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇന്ത്യയിലെ കൊവിഡ് കേസുകൾപതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായിരുന്നു. ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി. രണ്ടാം ഘട്ടം തുടങ്ങിയപ്പോൾ കൂടുതൽ കേസുകളുണ്ടായിരുന്ന തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ രോഗവ്യാപനം താരതമ്യേന പിടിച്ചു നിറുത്തുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശുമാണ് ഇപ്പോഴും ഇത് നിയന്ത്രിക്കാനാവാത്ത സംസ്ഥാനങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *