ന്യൂഡൽഹി: ആശുപത്രികൾക്കു മുകളിൽ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവിക സേന കപ്പലുകൾ ലൈറ്റ് തെളിയിച്ചും കോവിഡിനെതിരേ പോരാടുന്നവരോടുള്ള ആദരവ് ഇന്ത്യൻ സൈന്യം പ്രകടിപ്പിച്ചു.ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതൽ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങൾ പറക്കുന്നത്. കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾക്ക് മുകളിലൂടെ ഇവ പറന്നാണ് കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവർത്തകരോടുള്ള ആദരസൂചകമായി ആശുപത്രികൾക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തുന്നത്.
ആദരസൂചകമായി നാവിക സേന കപ്പലുകൾ വൈകുന്നേരം ദീപാലൃതമാക്കും.













