രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും


മമ്മൂട്ടിയെ നായകനാക്കി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തില്‍ അതിഥി താരമായി പൃഥ്വിരാജും. ഇന്ത്യന്‍ റുപ്പി എന്ന ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജെപി എന്ന കഥാപാത്രമായാണ് പുത്തന്‍ പണം ദ ന്യൂ ഇന്ത്യന്‍ റുപ്പിയിലും എത്തുന്നത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സായ്കുമാര്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, ഇനിയ, ഷീലു എബ്രഹാം, നിരഞ്ജന, പി ബാലചന്ദ്രന്‍, അബു സലിം എന്നിവരാണ് മറ്റു താരങ്ങള്‍. ജനുവരി 20ന് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാവും. കേരളം, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ത്രീ കളര്‍ സിനിമയുടെ ബാനറില്‍ എബ്രഹാം മാത്യൂ, അരുണ്‍ നാരായണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.




Sharing is Caring