രഞ്ജിത്തിന്റെ വയനാട്ടിലെ റിസോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; രാജിവെക്കണമെന്ന് ആവശ്യം


youth-congress-protests-over-uncertainty-over-kpcc-presidency-post

കൽപ്പറ്റ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. രഞ്ജിത്തിന്റെ വയനാട് തൃക്കൈപ്പറ്റയിലെ റിസോർട്ടറിലാണ് പ്രതിഷേധം. റിസോർട്ടിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സ്ഥലത്ത് പൊലീസ് സംഘമെത്തി. രഞ്ജിത്ത് വീട്ടിലില്ലെന്ന് മനസ്സിലാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.


രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. നടിയുടെ ആരോപണത്തിൽ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്ന് കടുത്ത പ്രതിഷേധവും വിമർശനവുമാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്.




Sharing is Caring