രജത് മേനോന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ യോഗം


deathമയക്കുമരുന്നു സംഘത്തിന്റെ ആക്രമണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി രജത് മേനോന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ യോഗം. ഡല്‍ഹിയിലെ മലയാളികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.കൊലപാതകത്തില്‍ പോലീസ് പുലര്‍ത്തുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചും മയക്കുമരുന്നു മാഫിയക്കെതിരെയുള്ള ശക്തമായ നടപടി ആവശ്യപ്പെട്ടുമായിരുന്നു വൈകീട്ട് മൂന്നിന് മയൂര്‍വിഹാര്‍ പോക്കറ്റ് എ ഒന്നിലെ പൂക്കളം പാര്‍ക്കില്‍ യോഗം ചേര്‍ന്നത്.




Sharing is Caring