രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സഹായവും നല്‍കും: റവന്യൂ മന്ത്രി

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ആവശ്യമെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ സേനയെ കൊണ്ടുവരും. നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി‍യുമായി ചര്‍ച്ച ചെയ്തു. മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നു. മന്ത്രിമാരും റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കോളവയല്‍ സെന്‍റ് ജോര്‍ജ് യു.പി. സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. മുട്ടില്‍ നെന്മേനിയില്‍ െവള്ളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങളെ ഇവിടേക്ക് മാറ്റും. തരിയോട് സര്‍ക്കാര്‍ എല്‍.പി.എസിലും ദുരിതാശ്വാസ ക്യാമ്പ്‌ പ്രവര്‍ത്തിക്കുന്നുണ്ട്.ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ കോഴിക്കോടഅ കലക്ടര്‍ നിര്‍ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *