യൂറോപ്യന്‍ വിപണിയില്‍ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ 9ടി

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ എംഐ 9ടി യൂറോപ്യന്‍ വിപണിയില്‍. ഗൊറില്ലാ ഗ്ലാസ് സംരക്ഷണത്തോടെയാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് എംഐ 9 ടിയുടെ പ്രധാന സവിശേഷതയായി പറയുന്നത്. 6.39 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 9 ടിയുടേത്. ആറ് ജിബി റാം ആണ് ഫോണിനുള്ളത്. . 64 ജിബി, 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളാണുള്ളത്. 48 എംപി , എട്ട് എംപി , 13 എംപി എന്നിവയാണവ. 4000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *