യു.​ഡി.​എ​ഫ്, എ​സ്.ഡി.​പി​.ഐ വോ​ട്ട്; എ​ൽ​.ഡി​.എ​ഫ് പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

തൃ​ശൂ​ർ അ​വി​ണി​ശേ​രി​യി​ലും ആ​ല​പ്പു​ഴ തി​രു​വ​ൻ​വ​ണ്ടൂ​രി​ലു​മാ​ണ് യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ കി​ട്ടി​യ​തി​നു പി​ന്നാ​ലെ എല്‍.ഡി.എഫ് പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ച​ത്. പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ലി​ലും തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ടും എ​സ്.ഡി.​പി​.ഐ പി​ന്തു​ണ നേ​ടി പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ച എല്‍.ഡി.എഫ് പ്ര​സി​ഡ​ന്‍റു​മാ​രും രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ട്ടി തീ​രു​മാ​ന പ്ര​കാ​രം ഇ​വ​രു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തൃശൂര്‍ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലുമാണ് യു.ഡി.എഫ് വോട്ടുകള്‍ കിട്ടിയതിനു പിന്നാലെ എല്‍.ഡി.എഫ് പ്രസിഡന്റുമാര്‍ രാജിവെച്ചത്.

അവിണിശ്ശേരിയില്‍ ബിജെപി-6, എല്‍.ഡി.എഫ്-5, യുഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. എന്നാല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.ആര്‍ രാജു ഉടന്‍ രാജിവെയ്ക്കുകയായിരുന്നു. അതേസമയം ബി.ജെ.പിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍.ഡി.എഫ് പ്രസിഡന്റിന്റെ രാജിയെന്ന് യു.ഡി.എഫ് ആരോപിച്ചു. എല്‍.ഡി.എഫ്പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബി.ജെ.പി ഭരണമുറപ്പിച്ചു. നേരത്തേ ബി.ജെ.പിക്കായിരുന്നു ഇവിടെ ഭരണം.

തിരുവന്‍വണ്ടൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നെങ്കിലും എല്‍.ഡി.എഫ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്നാല്‍ യു.ഡി.എഫ് പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് എല്‍.ഡി.എഫ് നോമിനി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

പത്തനംതിട്ട കോട്ടാങ്ങലിലും എ​സ്.ഡി.​പി​.ഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സി.പി.എം പ്രതിനിധി ഉടന്‍ രാജിവെച്ചു. എല്‍.ഡി.എഫ്-5, ബിജെപി-5, യുഡിഎഫ്-2, എ​സ്.ഡി.​പി​.ഐ-1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലില്‍ കക്ഷിനില. എ​സ്.ഡി.​പി​.ഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്.

തിരുവനന്തപുരം പാങ്ങോടും എ​സ്.ഡി.​പി​.ഐ പിന്തുണ ലഭിച്ച എല്‍ഡിഎഫ് പ്രസിഡന്റ് മിനുട്ടുകള്‍ക്കുള്ളില്‍ രാജിവെച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *