സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് മുസ്ലിം പീഡനങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി ചന്ദ്രസഭയിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും അംഗരക്ഷകര്‍ നോക്കി നില്‍ക്കെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു.
പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയതിന് സബ് ഇന്‍സ്‌പെക്ടറെയും ആറ് കോണ്‍സറ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.
സംസ്ഥാനത്ത് ദളിത് മുസ്ലിം പീഡനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, യോഗി സര്‍ക്കാര്‍ മൂര്‍ദാബാദ് എന്ന മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയെ തടഞ്ഞത്.














