യു.പിയില്‍ ബി.ജെ.പി നേതാവും സംരക്ഷകനും വെടിയേറ്റു മരിച്ചു


ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബി.ജെ.പി നേതാവും അദ്ദേഹത്തിന്റെ അംഗരക്ഷകനും വെടിയേറ്റു മരിച്ചു. ശിവകുമാര്‍ എന്ന ബി.ജെ.പി നേതാവാണ് കൊല്ലപ്പെട്ടത്.


കാറില്‍ പോവുകയായിരുന്ന ശിവകുമാറിനെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെട്ടു.


കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് അപകടം പറ്റിയിട്ടില്ല.



Sharing is Caring