ഉത്തര്‍പ്രദേശിലെ തുണ്ട്ലയില്‍ ഡല്‍ഹി- കലിന്ദി എക്സ്പ്രസ് ട്രെയിനും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ യു.പിയിലെ തുണ്ട്ല ജങ്ഷനു സമീപമായിരുന്നു അപകടം. അപകടം മൂലം ഡല്‍ഹിക്കു ഹൗറക്കുമിടയിലെ റെയില്‍ ഗതാഗതം താറുമാറായി. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായോ മറ്റു അത്യാഹിതങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.














