ചരല്‍ക്കുന്ന്(പത്തനംതിട്ട): മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയുടെ പൂര്‍ണമായ അംഗീകാരം ലഭിച്ചു. നിര്‍ദേശം കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്.പാര്‍ടിയുടെ ആത്മാഭിമാനം സംരക്ഷിക്കാനും അധ്വാന വര്‍ഗ സിദ്ധാന്തം മുറുകെ പിടിക്കുവാനുമാണ് മുന്നണി ബന്ധം അവസാനിപ്പിക്കുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാല്‍ ദുര്‍ബലമായ പാര്‍ടി സംവിധാനത്തിന് സ്വയം വിമര്‍ശനം നടത്താനുള്ള ഒരവസമാണ് ഇതിലൂടെ നല്‍കുന്നത്.അതേസമയം തദ്ദേശ സ്ഥാപനങ്ങളിലേ ബന്ധം നിലവിലുള്ളത് പോലെ തുടരും. ആരെയും ശപിച്ചുകൊണ്ടല്ല മുന്നണി വിടുന്നതെന്നും യുഡിഎഫിന് നന്മകളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു. സ്വതന്ത്ര്യവീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നിയമസഭയില്‍ ഒരു സ്വതന്ത്ര്യ ബ്ലോക്കായിരിക്കാന്‍ തീരുമാനിച്ചതെന്ന് മാണി പറഞ്ഞു. എന്നാല്‍, തല്‍ക്കാലം ഒരു മുന്നണികളോടും കൂട്ടുകൂടില്ലെന്നും മൂന്ന് മുന്നണികളോടും സമദൂരം പാലിക്കുമെന്നും മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.













