മാണിയുടെ തീരുമാനം വേദനാജനകം: ഉമ്മന്‍ ചാണ്ടി


ummanchandy-latestയുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനം വേദനാജനകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. എന്നാല്‍ ഒരു കാര്യം പോലും ഉന്നയിക്കാതെയാണ് മാണി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.യുഡിഎഫ് ഘടക കക്ഷികള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഏതെങ്കിലും കക്ഷിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരുടെയും പ്രശ്‌നമാണ്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച പോലും നടത്താതെ മാണി പോയത് ശരിയായില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.




Sharing is Caring