യു.എ.ഇയില്‍ ശക്തമായ കൊടുങ്കാറ്റ്; ജാഗ്രതാ നിര്‍ദ്ദേശമായി അധികൃതര്‍

ദുബായ് : യു.എ.ഇയില്‍ ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് റോഡുകളും പാര്‍ക്കുകളും അടച്ചുപൂട്ടി. അസ്ഥിരമായ കാലാവസ്ഥ മൂലം ദുബായില്‍ നിന്നുള്ള അനേകം ഫ്ലൈറ്റുകള്‍ ഇന്നലെ വൈകിയിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ യുഎഇ ജനജീവിതം ദുരന്തത്തിലായി.

നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീറോളജിയുടെ (എന്‍സിഎം) കണക്കുകള്‍ അനുസരിച്ച്‌ ഇന്നും ശക്തമായ കൊടുങ്കാറ്റ് തുടരും. എന്നാല്‍ ഞായറാഴ്ച നടന്ന അത്രയ്ക്കും ശക്തമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു . പൊടിപടലങ്ങള്‍ വ്യപിച്ചതിനാല്‍ പുറത്തിറങ്ങുന്നവര്‍ മുഖത്ത് മാസ്‌ക്കുകള്‍ ധരിക്കണമെന്നും അറിയിപ്പുണ്ട്.

റോഡുകളില്‍ പൊടിപടലങ്ങള്‍ മൂടിയതിനാല്‍ 16 അപകടങ്ങള്‍ ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാര്‍ജ പൊലീസ് അല്‍ ഹംറിയയില്‍ റോഡ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ് . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതര്‍ എമിറേറ്റിലെ എല്ലാ പാര്‍ക്കുകളും അടച്ചുപ്പൂട്ടി. വടക്കന്‍ എമിറേറ്റുകളില്‍ നിരവധി മരങ്ങളും സിഗ്നല്‍ ബോര്‍ഡുകളും ശക്തമായ കാറ്റില്‍ തകര്‍ന്നു.

ഇന്ത്യയില്‍ ശക്തമായ കൊടുങ്കാറ്റ് ന്യൂഡല്‍ഹിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മോശം കാലാവസ്ഥ കാരണം 40 ഫ്ലൈറ്റുകള്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *