ദുബായ്: യു.എ.ഇയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ ആറ് മാസം തടവ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും നല്‍കണമെന്ന് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ പ്രൊസിക്യൂഷന്‍ ഫെഡറല്‍ എമര്‍ജന്‍സി ഡയറക്ടര്‍ സാലെം അല്‍ സഅബി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്കേറിയത് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ്. പഴംപച്ചക്കറി, മത്സ്യ, മാംസ വില്‍പന കേന്ദ്രങ്ങളിലും വന്‍തിരക്കനുഭവപ്പെട്ടു. മാര്‍ക്കറ്റില്‍ കച്ചവടവും ഉഷാറായി.സമീപകാലത്തെ ഏറ്റവും വലിയ തിരക്കാണിതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇതോടെയാണ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍ രംഗത്ത് വന്നത്.













