വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിലൈ വര്‍ധനവ് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നു. അരിസോണയിലും ഫ്ളോറിഡയിലും അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നീട്ടിവെച്ചു.
പ്രചാരണം നീട്ടിവച്ചതായി ട്രംപ്- പെന്‍സ് തെരഞ്ഞെടുപ്പ് കാംപെയ്നുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം നീട്ടിയത്.














