യു​എ​സ് സേ​നയുടെ ക​സ്റ്റ​ഡി​യി​ല്‍ ഒരു അഭയാര്‍ഥി ബാലന്‍ കൂടി മരിച്ചു

വാ​ഷിം​ഗ്ട​ണ്‍: മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും ക​സ്റ്റ​ഡി മ​ര​ണം. അ​ന​ധി​കൃ​ത​മാ​യി അ​തി​ര്‍​ത്തി ക​ട​ന്ന​തി​ന് യു​എ​സ് ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത എ​ട്ടു​വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഗ്വാ​ട്ടി​മാ​ല സ്വ​ദേ​ശി​യാ​യ ഫെ​ലി​പ്പ് അ​ലോ​ന്‍​സോ ഗോ​മ​സെ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച മു​മ്ബ് ഏ​ഴ് വ​യ​സു​കാ​രി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ മ​ര​ണം. ഗ്വാ​ട്ടി​മാ​ല സ്വ​ദേ​ശി​യാ​യ ഏ​ഴു​വ​യ​സു​കാ​രി നി​ര്‍​ജ്ജ​ലി​ക​ര​ണം മൂ​ല​മാ​ണ് അ​ന്ന് മ​രി​ച്ച​ത്. ഗ്വാ​ട്ട​മാ​ല​യി​ല്‍ നി​ന്ന് മെ​ക്സി​ക്കോ അ​തി​ര്‍​ത്തി വ​ഴി യു​എ​സി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് കു​ട്ടി​യും പി​താ​വും അ​റ​സ്റ്റി​ലാ​യ​ത്. അ​ഭ​യാ​ര്‍​ഥി​ക​ളെ ത​ട​യാ​ന്‍ 5000ത്തി​ലേ​റെ സൈ​നി​ക​രെ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം മെ​ക്‌​സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *