ലഖ്‌നൗ: ഹിന്ദു ആണെന്ന വ്യാജേനെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍. മതപരിവര്‍ത്തനം നടത്തുക ലക്ഷ്യമിട്ടാണ് ഇയാള്‍ നിരവധി വിവാഹം കഴിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഫറൂഖാബാദ് സ്വദേശി ഷറഫ് റിസ് വിയാണ് പിടിയിലായത്. വാരാണസിയിലെ സാരാനാഥ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്രാട്ട് സിങ് എന്ന ഹിന്ദു ഐഡന്‍ഡിറ്റിയിലായിരുന്നു ഇയാള്‍ ഹിന്ദു യുവതികളെ കബളിപ്പിച്ച് വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് സാരാനാഥില്‍ നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് റിസ്വി പിടിയിലായത്. വിവാഹ വെബ്‌സൈറ്റുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 12 സ്ത്രീകളെ വിവാഹം ചെയ്തതായി റിസ്വി പൊലീസിനോട് സമ്മതിച്ചു. പണവും മറ്റ് സമ്മാനങ്ങളും കൈക്കലാക്കുകയും യുവതികളുമായി ശാരീരിക ബന്ധം നടത്തുകയും ചെയ്ത ശേഷം സ്വന്തംപേര് വെളിപ്പെടുത്തുകയെന്നതായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് ശേഷം യുവതികളെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

യുവ ഹിന്ദു ബിസിനസുകാരനാണെന്ന വ്യാജേനെ യുവതികളെ സാമ്പത്തികമായും ശാരീരകമായും ചൂഷണം ചെയ്യുകയായിരുന്നു റിസ് വിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. വിശ്വാസം നേടിയെടുത്ത ശേഷം വിവാഹം ഉറപ്പിക്കും. അല്ലെങ്കില്‍ യുവതികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടും. അതിനുശേഷം അവരെ മതം മാറ്റത്തിന് നിര്‍ബന്ധിപ്പിക്കും. സാമാട്ട് സിങ്, അജയ് കുമാര്‍, വിജയ് കുമാര്‍ എന്നീ പേരുകളില്‍ റിസ്വിക്ക് മൂന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.













