യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്

മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതിനിടയില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *