യുദ്ധം ആവശ്യപ്പെടുന്നവര്‍ അതിര്‍ത്തിയില്‍ പോകണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍


യുദ്ധം ആവശ്യപ്പെടുന്നവരെ അതിര്‍ത്തിയിലേക്ക് അയക്കണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍.
യുദ്ധം ഒരു പരിഹാരമല്ല. രണ്ടു രാജ്യങ്ങളുടേയും നല്ല ബന്ധത്തിനായി നമുക്ക് പ്രത്യാശിക്കാമെന്നും യുദ്ധമുണ്ടായാല്‍ രണ്ട് ഭാഗത്തേയും ജീവനുകള്‍ നഷ്ടപ്പെടുമെന്നും സല്‍മാല്‍ പറഞ്ഞു.
സല്‍മാന്‍ ഖാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ബജ്‌റംഗി ഭൈജന്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കഥ പറയുന്ന ചിത്രമായിരുന്നു. ബധിരയായ ഒരു പാക്കിസ്ഥാനി പെണ്‍കുട്ടി ഇന്ത്യന്‍ അതിര്‍ത്ഥിയിലാവുകയും അവളെ തിരിച്ച് വീട്ടില്‍ എത്തിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
യുദ്ധവെറിയേക്കാള്‍ മാനൂഷിക പരിഗണനയ്ക്ക് പ്രാധാന്യം കൊടുത്ത ഈ സിനിമയിലെ അഭിനയമാണ് സല്‍മാന്റെ മനസിനേയും മാറ്റി മറിച്ചത്.
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ട്യൂബ്‌ലൈറ്റ് ഇന്ത്യ ചൈനീസ് ബന്ധങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം യുദ്ധത്തിനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്.




Sharing is Caring