യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത കള്ള പ്രചാരണം; പിണറായി സര്‍ക്കാര്‍ മാതൃക-ബാലകൃഷ്ണപിള്ള


കൊല്ലം: തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് ബാലകൃഷ്ണ പിള്ള. എല്‍ഡിഎഫില്‍ താനും തന്റെ പാര്‍ട്ടിയും പൂര്‍ണ്ണ സംതൃപ്തരാണെന്നും പിള്ള പറഞ്ഞു. യുഡിഎഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും അറിയിച്ചു.


അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു.




Sharing is Caring