ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി സംസ്ഥാനം


തിരുവനന്തപുരം∙ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം. ഗള്‍ഫില്‍ കൊറോണ പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും ചെലവും സാധാരണ പ്രവാസികള്‍ക്ക് മടങ്ങിവരവിന് തടസമാകും. പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഉത്തരവെന്നാണ് ആരോപണം.


20-ാം തീയതി മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമുള്ളവര്‍ക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്. വന്ദേ ഭാരത് വിമാനയാത്രക്കാര്‍ക്ക് പോലും കോവിഡ് പരിശോധന നടത്താത്ത സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പരിശോധനാഫലം നിര്‍ബന്ധമാക്കിയതിനെതിരെയാണ് പ്രതിഷേധം.




Sharing is Caring