യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ദുഷ്‌കരമായ സമയങ്ങളില്‍ ഇന്ത്യ യുഎഇയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു. മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് ഉടന്‍ അറിയിക്കും














