യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം

യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതുവര്‍ഷ സമ്മാനം. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായുള്ള ഇ ടിക്കറ്റിംഗ് വെബ്‌സൈറ്റ് നവീകരിച്ചു. നവീകരിച്ച ഇ ടിക്കറ്റിംഗ് വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വെബ്‌സൈറ്റും ആപ്ലിക്കേഷനും പുറത്തിറക്കിയത്.

എന്ന വെബ്‌സൈറ്റും ഐആര്‍സിടിസി റെയില്‍ കണക്‌ട് എന്ന മൊബൈല്‍ ആപ്ലിക്കേഷനുമാണ് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം, ഭക്ഷണം, വിശ്രമ മുറി, ഹോട്ടല്‍ എന്നിവയെല്ലാം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇവയിലുണ്ട്. ഒരു ക്ളിക്കില്‍ തന്നെ എല്ലാ സൗകര്യവും ലഭ്യമാക്കുക എന്നതാണ് റെയില്‍വേയുടെ ഉദ്ദേശം.

ആവശ്യമായ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച്‌ റെഗുലര്‍, ഫേവറേറ്റ് യാത്രകള്‍ ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. യൂസര്‍ അക്കൗണ്ട് പേജില്‍ റീഫണ്ട് സംബന്ധിച്ച തല്‍സ്ഥിതിയും മനസിലാക്കാന്‍ കഴിയും. വിവരങ്ങളെല്ലാം ഒരു പേജില്‍ തന്നെ ഉള്‍പ്പെടുത്തി യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് വെബ്സൈറ്റ് നവീകരിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *