മ​ല ക​യ​റാ​നെ​ത്തി​യ യു​വ​തി​ക​ളെ തി​രി​ച്ച​യ​ച്ചു; സു​ര​ക്ഷ ന​ല്‍​കി​ല്ലെ​ന്നു പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ യു​വ​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. രേ​ഷ്മ നി​ശാ​ന്ത്, ഷാ​നി​ല എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് നി​ല​യ്ക്ക​ലി​ല്‍​നി​ന്ന് എ​രു​മേ​ലി​യി​ലേ​ക്കു മ​ട​ക്കി അ​യ​ച്ച​ത്.

നി​ല​യ്ക്ക​ലി​ലെ​ത്തി​യ ഇ​രു​വ​രേ​യും പോ​ലീ​സ് ത​ട​ഞ്ഞു ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു സു​ര​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു പോ​ലീ​സ് യു​വ​തി​ക​ളെ അ​റി​യി​ച്ചു. മ​ല ക​യ​റാ​ന്‍ ശ്ര​മി​ച്ചാ​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​തി​നു​ശേ​ഷ​മാ​ണ് തി​രി​ച്ച​യ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ നീ​ലി​മ​ല​യി​ല്‍ ത​ട​ഞ്ഞി​രു​ന്നു. വ്ര​തം എ​ടു​ത്താ​ണ് ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​തെ​ന്നും പി​ന്‍​മാ​റാ​ന്‍ ത​യാ​റ​ല്ലെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ മു​ന്നോ​ട്ടു പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തു. ഇ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​വ​രെ മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ഡ​ല​കാ​ല​ത്ത് 41 ദി​വ​സ​ത്തെ വ്ര​ത​മെ​ടു​ത്ത് ശ​ബ​രി​മ​ല ക​യ​റു​മെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച രേ​ഷ്മ​യ്ക്കു​നേ​രേ ഭീ​ഷ​ണി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഇ​വ​ര്‍ പ​രാ​തി ന​ല്‍​കു​ക​യും രേ​ഷ്മ​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *