ക​ണ്ണു​ക​ള്‍ ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്: കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും

ബം​ഗ​ളൂ​രു: ബി​ജെ​പി​ക്കാ​ര്‍ റാ​ഞ്ചു​മെ​ന്നു ഭ​യ​ന്ന് ബം​ഗ​ളൂ​രു​വി​ലെ റി​സോ​ര്‍​ട്ടി​ല്‍ ഒ​ളി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും. മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് യോ​ഗം വി​ളി​ച്ചിരി​ക്കു​ന്ന​ത്. രാ​വി​ലെ 11നാ​ണ് യോ​ഗം.

ക​ഴി​ഞ്ഞ ദി​വ​സം റി​സോ​ര്‍​ട്ടി​ല്‍ താ​മ​സി​പ്പി​ച്ചി​രു​ന്ന എം​എ​ല്‍​എ​മാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര റി​സോ​ര്‍​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യി​രു​ന്നു. എം​എ​ല്‍​എ​മാ​രു​ടെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ ഡി.​കെ. ശി​വ​കു​മാ​റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ ഇ​ന്ന് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ചേ​ര്‍‌​ന്ന യോ​ഗ​ത്തി​ല്‍ നി​ന്ന് നാ​ല് എം​എ​ല്‍​എ​മാ​ര്‍ വി​ട്ടു​നി​ന്നി​രു​ന്നു. ഇ​തി​ല്‍ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ അ​സാ​ന്നി​ധ്യ​ത്തി​നു​ള്ള കാ​ര​ണം പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

മ​റ്റ് ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ​യും കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക്കാ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ര​ണ്ട് എം​എ​ല്‍​എ​മാ​രോ​ടും വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *