മ​ക​ളു​മൊ​ത്ത് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ​ക്ക് ശ്ര​മി​ച്ച ദ​മ്പതി​ക​ളി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


നെ​ടു​ങ്ങോ​ല​ത്ത് മ​ക​ളു​മൊ​ത്ത് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ​ക്ക് ശ്ര​മി​ച്ച ദ​മ്പ​തി​ക​ളി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഭാ​ര്യ​യും മ​ക​ളും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നെ​ടു​ങ്ങോ​ലം വ​ട്ട​വി​ള​വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ൻ(53)​ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സു​നി​ത(45), മ​ക​ൾ അ​ഞ്ചു​ച​ന്ദ്ര​ൻ(18) എ​ന്നി​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​ച​ന്ദ്ര​ൻ തൊ​ഴി​ലെ​ടു​ത്തി​രു​ന്ന പ​ര​വൂ​രി​ലെ ഒ​രു മൊ​ത്ത വ്യാ​പാ​ര ക​ട​യി​ൽ നി​ന്നും മൂ​ന്ന് പേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ർ വീ​ടി​നു പു​റ​ത്ത് കാ​ണാ​ഞ്ഞ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു​ള​ളി​ൽ വി​ഷം ഉ​ള​ളി​ൽ​ച്ചെ​ന്ന് അ​വ​ശ​രാ​യ നി​ല​യി​ൽ കി​ട​ക്ക​മു​റി​യി​ൽ മൂ​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.


ഇ​വ​ർ​ക്ക് അ​രി​കി​ലാ​യി എ​ലി വി​ഷ​വും പു​ഡി​ൻ കേ​ക്കും ഒ​ഴി​ഞ്ഞ ഐ​സ്ക്രീം പാ​ത്ര​വും ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​വ​രെ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബാ​ല​ച​ന്ദ്ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം സു​നി​ത​യെ​യും അ​ഞ്ചു​വി​നെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സു​നി​ത​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. അ​ഞ്ചു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



Sharing is Caring