മ്യാന്‍മറിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശം മാനിക്കണം- നിക്കി ഹാലെ

രാഖൈന്‍ നിവാസികളുടെ മനുഷ്യാവകാശവും മൗലികാവകാശത്തിനുള്ള സ്വാതന്ത്ര്യവും മ്യാന്‍മറിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അമ്പാസഡര്‍ നിക്കി ഹാലെ. രാഖൈന്‍ സ്റ്ററ്റില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷാവകാശ ഏജന്‍സിക്ക് പ്രവേശനമനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ തുടങ്ങി റോഹ്ങ്കിന്‍ മുസ് ലിങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ കുറിച്ച വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതൊരിക്കലും അംഗീകരിക്കാനാവില്ല. നിരപരാധികളായ റോഹിംഗ്യന്‍ ജനതക്കു നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റോഹിംഗ്യകള്‍ക്ക് അഭയം നല്‍കിയ ബംഗ്ലാദേശിനെ അവര്‍ അഭിനന്ദിച്ചു.

റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ പൗരന്‍മാരായി അംഗീകരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണ ജീവിതെ നയിക്കാനാവശ്യമായ നിയമപരിരക്ഷയെങ്കിലും അവര്‍ക്ക് നല്‍കണമെന്നും മ്യാന്‍മര്‍ സര്‍ക്കാറിനെട് ഉണര്‍ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *