തിരുവനന്തപുരം: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാല്‍ എല്ലാം ചിരിച്ചു തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ എംജിആര്‍ നിന്നതു പോലെയല്ല കേരളത്തിലെ സാഹചര്യം. അഭിനയമാണ് ലാലിന് കൂടുതല്‍ ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.














