മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രെ തി​രി​ച്ചെ​ടു​ത്തു; കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി പാ​ര്‍​ട്ടി വി​ട്ടു

ല​ക്നോ: ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​വ​രെ പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി പാ​ര്‍​ട്ടി പ​ദ​വി​ക​ളും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വ​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ട്വി​റ്റ​റി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് എ​ന്ന വി​ശേ​ഷ​വും പ്രി​യ​ങ്ക ഒ​ഴി​വാ​ക്കി. നേ​താ​ക്ക​ളു​ടെ വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നും ഒ​ഴി​വാ​യി. എ​ന്നാ​ല്‍ രാ​ജി സം​ബ​ന്ധി​ച്ച പ​ര​സ്യ പ്ര​ഖ്യാ​പ​നം പ്രി​യ​ങ്ക ന​ട​ത്തി​യി​ട്ടി​ല്ല.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചി​ല പ്രാ​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രി​യ​ങ്ക​യോ​ട് അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റി​യി​രു​ന്നു. അ​വ​ര്‍ ത​നി​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രാ​തി. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ പാ​ര്‍​ട്ടി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​വ​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​രി​ച്ചെ​ടു​ത്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്നോ​ടു ആ​ലോ​ചി​ക്കാ​തെ പ്ര​വ​ര്‍​ത്ത​ക​രെ പാ​ര്‍​ട്ടി തി​രി​ച്ചെ​ടു​ത്തെ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി പ്രി​യ​ങ്ക ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്രി​യ​ങ്ക രാ​ജി വാ​ര്‍​ത്ത വ​രു​ന്ന​ത്. ശി​വ​സേ​ന​യു​മാ​യി പ്രി​യ​ങ്ക ച​ര്‍​ച്ച ന​ട​ത്തി​യ​താ​യാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ഗു​ണ്ട​ക​ള്‍​ക്കാ​ണോ പ്രാ​ധാ​ന്യ​മെ​ന്ന് പാ​ര്‍​ട്ടി​യോ​ടു പ്രി​യ​ങ്ക​യു​ടെ ചോ​ദി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​യി​ല്‍ അ​വ​ര്‍ ന​ല്‍​കി​യ വി​യ​ര്‍​പ്പി​ന്‍റെ​യും ര​ക്ത​ത്തി​ന്‍റെ​യും പേ​രി​ല്‍ മാ​ത്രം അ​വ​രെ തി​രി​ച്ചെ​ടു​ത്ത​തി​ല്‍ ക​ടു​ത്ത ദുഃ​ഖ​മു​ണ്ട്. ത​നി​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​വ​രെ മാ​റ്റി നി​ര്‍​ത്താ​ന്‍ പോ​ലും ത​യാ​റാ​കാ​ത്ത​ത് അ​ങ്ങേ​യ​റ്റം സ​ങ്ക​ട​ക​ര​മാ​ണെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *